ഉപ്പുതറ: ജനങ്ങളുടെ പ്രശ്നം പരിഹരിക്കേണ്ട മന്ത്രിമാരും ഇടത് നേതാക്കളും ജാഥ നയിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി സേനാപതി വേണു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി.നിക്സൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, ജില്ലാ സെക്രട്ടറിമാരായ പി.ആർ.അയ്യപ്പൻ, അഡ്വ. അരുൺ പൊടിപാറ, വി.കെ.കുഞ്ഞുമോൻ, പി.ടി.തോമസ്, സി.ജെ.ജോണി, സിനി ജോസഫ്, പി.എം.വർക്കി, ഫ്രാൻസിസ് ദേവസ്യ, വി.കെ.സാബു എന്നിവർ സംസാരിച്ചു.