ഉപ്പുതറ:
റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ പൊതുയോഗം വെള്ളിയാഴ്ച രാവിലെ 11-ന് എസ്.എൻ.ഡി.പി. ഹാളിൽ നടക്കും. ഇൻസെന്റീവ് സ്കീമിൽ ചേർന്നവരും ചേരാൻ താത്പര്യമുള്ളവരും പങ്കെടുക്കണം.
അദാലത്ത്
തൊടുപുഴ: നഗരസഭ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ.) -ലൈഫ് പദ്ധതി പ്രകാരം ഭവനനിർമാണം ആവശ്യമുള്ള ഗുണഭോക്താക്കൾക്കായി തിങ്കളാഴ്ച അദാലത്ത് നടത്തും.
മൂന്ന് ലക്ഷം രൂപയിൽതാഴെ കുടുംബ വാർഷിക വരുമാനമുള്ള നഗരസഭാപരിധിയിൽ മൂന്ന് വർഷമായി കുടുംബമായി സ്ഥിരതാമസക്കാരായ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർ, വാസയോഗ്യമല്ലാത്ത ഭവനമുള്ളവർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.മ