തൊടുപുഴ: സമൂഹത്തിന് നന്മ ചെയ്യാൻ ഒരോരുത്തരും നല്ല പൗരന്മാരായി വളരണമെന്ന് കേരള തിരഞ്ഞെടുപ്പ് ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്ക റാം മീണ. കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ സ്റ്റുഡന്റ് ഇലക്ഷൻ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. വളർന്നുവരുന്ന പുതിയ തലമുറ മാതാപിതാക്കളെയും ഗുരുക്കൻമാരെയും അനുസരിക്കാൻ പഠിക്കണമെന്നും നന്മയുടെ ആദ്യപാഠം ഇവരിൽനിന്നുമാണ് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനുശേഷം അദ്ദേഹം കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. സ്കൂൾ പ്രിൻസിപ്പൽ സരിതാ ഗൗതം കൃഷ്ണ, സ്കൂൾ മാനേജിങ് ഡയറക്ടർ ആർ.കെ.ദാസ്, തൊടുപുഴ തഹസീൽദാർ ജോസ്കുട്ടി, ഇടുക്കി ആർ.ഡി.ഒ. എം.വി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
നന്മചെയ്യാൻ നല്ലപൗരന്മാരായി വളരണം: ടീക്ക റാം മീണ
കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സ്റ്റുഡന്റ് ഇലക്ഷന് ഉദ്ഘാടനത്തിനെത്തിയ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടീക്ക റാം മീണ കുട്ടികള്‍ക്കൊപ്പം