തൊടുപുഴ: കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ദമ്പതിമാർക്ക് പരിക്ക്. മടക്കത്താനം ചമ്പക്കര ജോസഫ് മാനുവൽ, ഭാര്യ ലയോണി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വെങ്ങല്ലൂർ-കോലാനി നാലുവരിപാതയിലായിരുന്നു അപകടം.

വെങ്ങല്ലൂരിലേക്ക്‌ വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇൻഫർമേഷൻ ബോർഡും ഡിവൈഡറും തകർത്ത് സമീപത്തെ തോട്ടത്തിൽ തലകീഴായി മറിയുകയായിരുന്നു. തൊടുപുഴയിൽ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തു. പിന്നീട് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട്ടുള്ള മകളുടെ വീട്ടിൽനിന്ന്‌ മടങ്ങുന്നതിനിടെയാണ് ദമ്പതിമാർ അപകടത്തിൽപ്പെട്ടത്.