തൊടുപുഴ: റവന്യൂ വകുപ്പ് ഓഗസ്റ്റ് 22-ന് ഇറക്കിയ ഭൂവിനിയോഗ നിയന്ത്രണ ചട്ടവും തദ്ദേശസ്വയംഭരണ വകുപ്പ് സെപ്റ്റംബർ 26-ന് ഇറക്കിയ കെട്ടിട നിർമാണ നിയന്ത്രണ ഉത്തരവും പിൻവലിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ടോമി പാലയ്ക്കൻ അധ്യക്ഷത വഹിച്ചു. കെ.വി.സിദ്ധാർഥൻ, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, ജോസ് മുത്തനാട്ട്, റോബിൻ മൈലാടി, ജെയിസൺ ജോർജ്, അഭിലാഷ് കാഞ്ഞിരമറ്റം തുടങ്ങിയവർ സംസാരിച്ചു.