തൊടുപുഴ: പൊന്നന്താനം ഗ്രാമീണ വായനശാലയിലെ മലയാളഭാഷാ വാരാചരണം സമാപിച്ചു. സമാപന സമ്മേളനം അരുവിത്തുറ സെന്റ് ജോർജ് കോളേജ് അധ്യാപകൻ ഡോ. സുമേഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അധ്യക്ഷനായി. കെ.വി.മേരിക്കുട്ടി, എം.എൻ.ലളിത, ഗോപികാ മധു, ശിൽപ്പാ അനീഷ്, പ്രിന്റു രഞ്ജു എന്നിവർ കവിത ആലപിച്ചു. നാൻസി ജോസഫ്, എൻ.വി.ജോസഫ്, ശശികലാ വിനോദ്, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.