രാജാക്കാട്: കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനം സമാപിച്ചു. സമാപന പൊതുസമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. വി.വി.മത്തായി അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.എൻ.വിജയൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എൻ.രതീന്ദ്രൻ, സി.ബി.ദേവദർശനൻ, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ഒ.ജി.മദനൻ, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി.എ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. 255 പ്രതിനിധികൾ പങ്കെടുത്തു. ഭാരവാഹികൾ: വി.വി.മത്തായി (പ്രസി.), എം.എൻ.മോഹനൻ (സെക്ര.), രാജശേഖരൻ (ട്രഷ.).