പെരുവന്താനം: ടി.ആർ.ആൻഡ് ടി കമ്പനി ഭൂമിയുടെ അവകാശം സർക്കാറിനാണന്നും കമ്പനിയെ സഹായിക്കുന്ന നിലപാടാണ് എം.എൽ.എ.യടക്കം ജനപ്രതിനിധികൾക്കുള്ളതെന്നും വള്ളിയാങ്കാവ് ഗ്രാമ സംരക്ഷണ സമിതി.
1955-ൽ കാഞ്ഞിരപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ വഞ്ചിപ്പുഴ മഠത്തിലെ കാരണവർ അന്നത്തെ സർക്കാർ ചീഫ് സെക്രട്ടറി ബി.വി.കെ. മേനോന്റെ പേരിലാണ് ആധാരമുള്ളത്. ഈ ഭൂമി സ്വകാര്യ കമ്പനിയുടേതാണെന്ന വാദം തെറ്റാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
മൂന്നുകോടി രൂപ മുടക്കിൽ തോട്ടത്തിൽ സ്വകാര്യ തോട്ടം ഉടമയുടെ സമ്മതപത്രം വാങ്ങി സാസ്‌കാരിക നിലയം പണിയുന്നതിലെ അഴിമതി അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ സോമൻ വടക്കേക്കര, കൺവീനർ ബെന്നി പെരുവന്താനം, സെക്രട്ടറി ടി.യു. അൻസാരി, വിനുവിജയൻ, സുനിൽകുമാർ, ഉല്ലാസ് രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.