നെടുങ്കണ്ടം: അംഗപരിമിതരായ 369 പേർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മന്ത്രി എം.എം.മണി നിർവഹിച്ചു. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ അംഗപരിമിതർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. അസ്ഥി, ശ്രവണ വൈകല്യം, പൊതു വിഭാഗങ്ങളിലായി 369 പേർക്ക് വിവിധ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഇലക്ട്രിക് വീൽചെയറുകൾ, മുച്ചക്രവാഹനങ്ങൾ, ഓർത്തോ കിറ്റുകൾ തുടങ്ങിയവയാണ് മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. വികലാംഗ കോർപ്പറേഷൻ എം.ഡി. കെ.മൊയ്തീൻകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല നന്ദകുമാർ, മോളി മൈക്കിൾ, വനം വികസന കോർപ്പറേഷൻ ഡയറക്ടർ പി.എൻ.വിജയൻ, ടി.എം.ജോൺ, എം.ജി.ഗീത, എസ്.മനോജ്, അജീഷ് മുതുകുന്നേൽ എന്നിവർ പ്രസംഗിച്ചു.