നെടുങ്കണ്ടം: ജൂലായ് പകുതിയായിട്ടും അങ്കണവാടി ജീവനക്കാർക്ക് ശമ്പളം നൽകാത്ത നെടുങ്കണ്ടം ഐ.സി.ഡി.എസ്. ഓഫീസ് അധികൃതരുടെ നിലപാട് തിരുത്തണമെന്ന് സി.ഐ.ടി.യു. നെടുങ്കണ്ടം ഏരിയാ പ്രസിഡന്റ് എം.എ.സിറാജുദീൻ, സെക്രട്ടറി ടി.വി.ശശി എന്നിവർ ആവശ്യപ്പെട്ടു. നെടുങ്കണ്ടം ഐ.സി.ഡി.പി. പ്രോജക്ടിനുകീഴിലെ 115 അങ്കണവാടികളിലായി വർക്കർമാരും ഹെൽപ്പർമാരുമായി 230 പേരാണ് ജോലി ചെയ്യുന്നത്. നിർദ്ധന കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളാണിവർ. മാസത്തിലെ ആദ്യ അഞ്ചുദിവസത്തിനകം ശമ്പളം നൽകണമെന്ന സർക്കാർ നിർദേശം കാറ്റിൽപ്പറത്തുകയാണ് നെടുങ്കണ്ടം പ്രോജക്ടോഫീസ് അധികൃതർ.