മൂലമറ്റം: അറക്കുളം പഞ്ചായത്ത്, കൃഷിഭവൻ, ഇടുക്കി ജില്ലാ ലീഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ കർഷകർക്കായി സെമിനാർ സംഘടിപ്പിക്കും. 29-ന് രണ്ട് മണിക്ക് അറക്കുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽെവച്ചാണ് സെമിനാർ. ബാങ്കുകൾ കർഷകർക്ക് നൽകുന്ന വിവിധ സേവനങ്ങൾ, കിസാൻ ക്രെഡിറ്റ് കാർഡ്, ലോണുകൾക്കുള്ള മൊറട്ടോറിയം എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസ് നയിക്കും.