മൂലമറ്റം: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. എടാട് ചെന്നാപാറ രാജൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഓട്ടോറിക്ഷാ ഡ്രൈവർ ജിബിൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ എടാടിന് സമീപമായിരുന്നു അപകടം. മൂലമറ്റം-വാഗമൺ പാതയിലൂടെ പുള്ളിക്കാനത്തുനിന്ന് എടാടിനുവരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് സമീപത്തെ തിട്ടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.