മാങ്കുളം: ജില്ലാ കളക്ടറുടെ അസൈൻമെന്റ് ഉത്തരവ് കിട്ടിയിട്ടും പട്ടയം ലഭിക്കാത്ത മാങ്കുളം വില്ലേജിലെ 50 പേർക്ക് തിങ്കളാഴ്ച ദേവികുളത്ത് നടക്കുന്ന ചടങ്ങിൽ പട്ടയം വിതരണം ചെയ്യും.
റവന്യൂ മന്ത്രിയാണ് പട്ടയം നൽകുക. ഈ വർഷം ആദ്യം നടന്ന പട്ടയ മേളയിൽ തന്നെ ഇവർക്ക് പട്ടയം നൽകാൻ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിെവച്ചു. ഒരുവട്ടംകൂടി പരിശോധന നടത്തിയശേഷം പട്ടയം നൽകാം എന്ന് അറിയിച്ചെങ്കിലും പിന്നീട് മാസങ്ങളോളം ഒരു നടപടിയും ഉണ്ടായില്ല. ഇതിനെതിരേ ലോകായുക്ത കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഡിസംബർ മാസം തന്നെ പട്ടയം നൽകണമെന്ന് കോടതി വിധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഇവർക്ക് ഇപ്പോൾ പട്ടയം നൽകുന്നത്. ശേഷിക്കുന്ന 48 പേരുടെ കാര്യത്തിൽ സ്ഥലം പരിശോധിക്കാൻ ഡെപ്യുട്ടി തഹസിൽദാരെ ചുമതലപ്പെടുത്തി.