കുട്ടിക്കാനം: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എറണാകുളം വൈറ്റില സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് പൂർണമായും കത്തിയത്. ദേശീയപാത 183-ൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനുസമീപത്തായി ഞായറാഴ്ച വെളുപ്പിന് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കയറ്റം കയറിവന്ന വാഹനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനുപിന്നാലെയാണ് വാഹനം കത്തിയത്. പത്ത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് ഒരു മാസത്തിനിടെ മൂന്നാമത്തെ വാഹനമാണ് കത്തിനശിക്കുന്നത്.
ഓടിവന്ന വാഹനം കത്തിനശിച്ചു
കുട്ടിക്കാനം ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പൂര്‍ണമായും കത്തിനശിച്ച വാഹനം