കുഞ്ചിത്തണ്ണി: മേഖലയിലെ എ.ടി.എമ്മുകൾ ഒരുപോലെ പണിമുടക്കിയത് ഉപഭോക്താക്കളെ വലച്ചു. ആനച്ചാൽ, പൊട്ടൻകാട്, കുഞ്ചിത്തണ്ണി എന്നിവിടങ്ങളിലായി വിവിധ ബാങ്കുകളുടെ നാല് എ.ടി.എമ്മാണുള്ളത്. എന്നാൽ, ശനിയാഴ്ച വൈകീട്ടോടെ ഇവിടെയെല്ലാം പണം തീർന്നു.
രണ്ടാം ശനിയാഴ്ച ആയതിനാലും ഞായർ അവധിയായതിനാലും പൈസ നിറയ്ക്കുകയോ തകരാർ പരിഹരിക്കുകയോ ചെയ്തില്ല. ഇതോടെ നൂറുകണക്കിന് ഇടപാടുകാർ പൈസ പിൻവലിക്കാനാവാതെ നിരാശരായി മടങ്ങി. ഇതിൽ സ്വദേശീയരും വിദേശീയരുമായ ധാരാളം വിനോദസഞ്ചാരികളുമുണ്ടായിരുന്നു.