കുമളി: പീരുമേട് താലൂക്ക് ജമാഅത്ത് ഫെഡറേഷന്റെയും ജംഇയ്യത്തുൽ ഉലമയുടെയും ലജ്നത്തുൽ മുഅല്ലിമിന്റെയും സഹകരണത്തോടെ ഇശ്ഖുറസൂൽ സംഗമം നടത്തി. ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ പീരുമേട് താലൂക്ക് പ്രസിഡൻറ് ഷിയാസുദ്ദീൻ മന്നാനി അധ്യക്ഷനായി.