കുമളി: പെരിയാർ കടുവാസങ്കേതം സന്ദർശിക്കുവാൻ എത്തുന്ന വിനോദസഞ്ചരികൾക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്കും പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കി.
ഇൻഷുറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും സംശയങ്ങൾ പരിഹരിക്കുന്നതിനുമായി നാഷണൽ ഇൻഷുറൻസ് കമ്പനി സീനിയർ ഡിവിഷൻ മാനേജർ ദേവപ്രസാദ്, ബാംബൂ ഗോവിൽ ക്ലാസെടുത്തു.
പെരിയാർ കടുവാസങ്കേതം അസിസ്റ്റൻറ് ഫീൽഡ് ഡയറക്ടർ പി.കെ.വിപിൻദാസ്, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, പെരിയാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി ജോൺ എന്നിവർ സംസാരിച്ചു.
പദ്ധതി ഇങ്ങനെ
അപകടമരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ജീവനക്കാർക്കും വിനോദസഞ്ചാരികൾക്കും ലഭിക്കും.
അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് 50,000 രൂപ ചികിത്സാസഹായം ലഭിക്കും.
ജീവനക്കാരിൽ 40 വയസ്സുവരെയുള്ളവർക്ക് 50,000 രൂപയും 40-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് 75,000 രൂപയും 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഒരു ലക്ഷം രൂപയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഇൻഷുറൻസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.