കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്‌നേഹിത കോളിങ് ബെൽ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽ ഒറ്റയ്ക്കുതാമസിക്കുന്നവരുടെ വീടുകൾ കുടുംബശ്രീ നഗരസഭ അംഗങ്ങൾ സന്ദർശിച്ചു. ‘ഒറ്റയ്ക്കല്ല സമൂഹം ഒപ്പം ഉണ്ട്’ എന്ന ബോധ്യവും ധൈര്യവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കട്ടപ്പന നഗരസഭയിലെ 34 വാർഡുകളിൽ നടത്തിയ സർവേയിൽ 65-ൽ അധികം ആളുകൾ ഒറ്റയ്ക്കുതാമസിക്കുന്നതായി കണ്ടെത്തി.
നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി, കുടുംബശ്രീ അധ്യക്ഷ ഗ്രേയ്‌സ് മേരി ടോമിച്ചൻ, ഉപാധ്യക്ഷ ഷൈനി ജിജി, സി.ഡി.എസ്. അംഗം വീരശെൽവി എന്നിവർ പങ്കെടുത്തു.