തൊടുപുഴ : ബി.െജ.പി.തൊടുപുഴ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി സുധീപിനെ തിരഞ്ഞെടുത്തു. ജില്ലയിലെ പത്ത് മണ്ഡലം പ്രസിഡന്റുമാരിൽ ഏകവനിതയാണ് ഈ ഇരുപത്തിയഞ്ചുകാരി.

തൊടുപുഴ നഗരസഭ 21-ാം വാർഡിൽനിന്നുള്ള കൗൺസിലറാണ് ശ്രീലക്ഷ്മി. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് വരുന്നത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബുരുദധാരിയാണ്.

നിയോജകമണ്ഡലങ്ങളെ പുനർ നിർണയിച്ചതിനുശേഷം നടന്ന പുനഃസംഘടനയിലാണ് ശ്രീലക്ഷ്മി ഉൾപ്പടെ 10 മണ്ഡ‍ലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്.