ഇടുക്കി: കേരള മോട്ടോർ തൊഴിലാളി ജില്ലാ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളുടെ സ്കോളർഷിപ്പ് അപേക്ഷാ തീയതി 30വരെ നീട്ടി. ഗവൺമെൻറ്/എയ്ഡഡ് സ്ഥാപനത്തിൽ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. അപേക്ഷാഫോറത്തിന് തൊടുപുഴയിലുള്ള ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ: 04862220308.