മൂന്നാർ: കാട്ടാന റോഡിലിറങ്ങി. ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന്‌ മണിയോടെയാണ് മാട്ടുപ്പട്ടി ഡാമിനുസമീപം പ്രധാന റോഡിൽ കാട്ടാന ഇറങ്ങിയത്. മാട്ടുപ്പട്ടി സന്ദർശിച്ച്‌ മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളടക്കം നിരവധി പേർ വഴിയിൽ കുടുങ്ങി.

നാലുമണിക്കു ശേഷം ആന കാട്ടിലേക്ക് മടങ്ങിയതിനെ തുടർന്നാണ് വാഹനങ്ങൾ കടന്നുപോയത്.