dean kuriakoseതൊടുപുഴ: കഴിഞ്ഞ വർഷത്തെ 5000 കോടിയുടെ പാക്കേജ് എവിടെ പോയെന്ന് ധനമന്ത്രി മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. 2018-ലെ മഹാപ്രളയത്തിൽ 11000 ഹെക്ടർ കൃഷിഭൂമിയാണ് ഇടുക്കിയിൽ തകർക്കപ്പെട്ടത്. 400-ലേറെ മണ്ണിടിച്ചിലും, 250-ലേറെ ഉരുൾപൊട്ടലുകളുമുണ്ടായ ജില്ലയിൽ തകർക്കപ്പെട്ട കൃഷിഭൂമിക്കു പകരം കൃഷിസ്ഥലങ്ങൾ കണ്ടെത്താനോ, കൃഷിയിറക്കി പഴയ നിലയിൽ വരുമാനം തിരിച്ചു കൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല.

പ്രളയത്തിൽ അവശേഷിക്കുന്ന കൃഷിഭൂമിയിൽ ഉള്ള ഉത്പന്നങ്ങളാകട്ടെ വിലതകർച്ച നേരിടുകയാണ്. സമ്പൂർണമായി തകർക്കപ്പെട്ട കാർഷിക മേഖലയ്ക്കായി കടാശ്വാസ പദ്ധതിയടക്കം അനിവാര്യമാണ്. ജപ്തി നടപടികൾ ഉൾപ്പെടെ നിർത്തിവെയ്പിക്കാനും, സാമ്പത്തിക നിലവാരം ഉയർത്താനുമുള്ള നിർണായകമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല, മൂന്നാറിൽ അവസാനഘട്ടത്തിലെത്തിയ ദേശീയപാത നിർമാണവും, കേന്ദ്രസർക്കാരിന്റെ ജലജീവൻ മിഷൻ പദ്ധതിയും, മെഡിക്കൽ കോളേജിന്റ നിർമാണവുമെല്ലാം ഇടുക്കി പാക്കേജായി ചിത്രീകരിച്ച് ജനങ്ങളുടെ വിവേക ബുദ്ധിയെ ചോദ്യം ചെയ്യുകയാണ് തോമസ് ഐസക്ക് ചെയ്തിരിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.

content highlights; dean kuriakose against kerala budget