മറയൂർ: മറയൂർ ചന്ദനഡിവിഷനിൽ നാഗമല ഇടിവരച്ചോലയിൽ വനംവകുപ്പ് സ്ഥാപിച്ച രണ്ട്‌ ആധുനിക ക്യാമറകൾ മോഷണംപോയി. കടുവ സെൻസസിനുവേണ്ടി നടപ്പാതയ്ക്കിരുവശവുമുള്ള രണ്ടു മരങ്ങളിൽ മുഖാമുഖം സ്ഥാപിച്ച ക്യാമറകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ജനുവരി 24-നാണ് ക്യാമറകൾ സ്ഥാപിച്ചത്.

ഫെബ്രുവരി 27-ന് ക്യാമറയിലെ ചിത്രങ്ങൾ പരിശോധിക്കാൻപോയ ഉദ്യോഗസ്ഥരാണ് ക്യാമറകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മറയൂർ ടൗണിൽനിന്ന്‌ 12 കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. മറയൂർ പോലീസിൽ വനംവകുപ്പ് അധികൃതർ പരാതി നൽകി. അഡീഷണൽ എസ്.ഐ. അനിൽ കെ.കെ., െഡപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.ഇന്ദ്രജിത്, വിരലടയാള വിദഗ്ധ നിത്യാ മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്തസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയിൽനിന്ന്‌ ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

content highlights; cameras at nagamala stolened