തൊടുപുഴ: ശബരി റെയിൽവേ പദ്ധതയിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന നിസ്സഹകരണം പ്രതിഷേധാർഹമെന്ന് ഡീൻ കുര്യാക്കോസ് എം.പി. സർക്കാരിെൻറ അലംഭാവംകൊണ്ടാണ് പദ്ധതി മരവിപ്പിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി ചെലവിെൻറ 50 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന തീരുമാനത്തിൽനിന്ന് പിന്നാക്കം പോയത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.