മൂന്നാർ: രാത്രിയിൽ അനധികൃതമായി മണൽവാരി കടത്തുകയായിരുന്ന രണ്ടുവാഹനങ്ങൾ സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 11-മണിക്ക് വെള്ളത്തൂവൽ ഗവ.ഹൈസ്കൂൾ വളപ്പിൽനിന്നാണ് മിനി ടിപ്പർ, ലോറി എന്നിവ പിടിച്ചെടുത്തത്. സ്കൂളിന് എതിർവശത്തുള്ള മുതിരപ്പുഴയിൽനിന്നും രാത്രിയിൽ ചങ്ങാടമുപയോഗിച്ച് മണൽ വാരി മിനിലോറിയിൽ കയറ്റി, ലോറിയിൽ കയറ്റുന്നതിനിടയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് സബ്ബ് കളക്ടർ എസ്.പ്രേം കൃഷ്ണൻ പരിശോധനയ്ക്കെത്തിയത്.