മൂന്നാർ: എം.സി.എ.യുടെ നേതൃത്വത്തിലുള്ള എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും വചന കലാസന്ധ്യയും ശനിയാഴ്ച വൈകീട്ട് നടക്കും. ടൗണിൽ നടക്കുന്ന ആഘോഷപരിപാടികളിൽ മൗണ്ട് കാർമൽ, സി.എസ്.ഐ., സെന്റ്മേരീസ് ഓർത്തഡോക്സ്, സെന്റ് തോമസ് മാർത്തോമാ, സെന്റ് മൈക്കിൾസ് ദേവാലയങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും. കെ.ആർ.എൽ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ വചനസന്ദേശം നൽകും.