വാഗമൺ: ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന വാഗമണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കേരള വ്യാപാരി വ്യവസായി സമിതി വാഗമൺ യൂണിറ്റ് സമ്മേളനം ടൂറിസം മന്ത്രിക്ക് നിവേദനം നൽകി. പ്രദേശത്തെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പഞ്ചായത്തിനെ സമീപിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ബേബി കോകിലം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജോർജ് കുര്യമ്പറം, അമ്പിളി, രതീഷ് കൈലാസം,ഷാജി കുറ്റിക്കാട് തുടങ്ങിയവർ പങ്കെടുത്തു.