തൊടുപുഴ : വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും സോപ്പ്/ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുകയും വേണം. ഇനിയും വാക്സിൻ എടുക്കാത്തവർ ഉടൻ വാക്സിൻ എടുക്കേണ്ടതും രണ്ടാം ഡോസ് കൃത്യസമയത്ത് എടുക്കണം. സ്വയം സുരക്ഷിതരാകുന്നതോടൊപ്പം കുടുംബവും സമൂഹവും സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ ഷീബ ജോർജ് ഓർമിപ്പിച്ചു.