നെടുങ്കണ്ടം : ജില്ലയിലെ പട്ടയ-ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ഏകദിന സത്യാഗ്രഹ സമരം ചൊവ്വാഴ്ച നെടുങ്കണ്ടത്ത് നടക്കും.

രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ നെടുങ്കണ്ടം കിഴക്കേക്കവലയിൽ നടക്കുന്ന സത്യാഗ്രഹത്തിൽ 101 കർഷകർ ഉപവാസം അനുഷ്ടിക്കും. സമിതി രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ സമരം ഉദ്ഘാടനം ചെയ്യും.