ന്യൂഡൽഹി : കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്നും ചെറുകിടവ്യവസായങ്ങളെ സംരക്ഷിക്കാൻ ക്രെഡിറ്റ് ഗാരന്റി സ്കീം ആവിഷ്കരിച്ചതായി കേന്ദ്ര ചെറുകിട വ്യവസായമന്ത്രി നാരായണ റാണെ പറഞ്ഞു. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.പി.എം.ഇ.ജി.പി. വഴി ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് സ്‌കീം നടപ്പാക്കിവരുന്നു. ഇതിനുപുറമേ മൂന്നുലക്ഷം കോടി രൂപയുടെ വായ്പാസൗകര്യം അടിയന്തരവായ്പ ഗാരന്റി പദ്ധതിയിലൂടെ ചെറുകിട വ്യവസായയൂണിറ്റുകൾക്ക് നൽകി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.