മൂന്നാർ : ലോഡ്ജുമുറിയിൽനിന്ന്‌ അഞ്ചുകോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ തിമിംഗില വിസർജ്യം (അംബർഗ്രീസ്) പിടിച്ചെടുത്ത സംഭവമന്വേഷിക്കാൻ വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. മൂന്നാർ എ.സി.എഫ്. സജീഷ് കുമാർ, മൂന്നാർ, ദേവികുളം റേയ്ഞ്ച് ഓഫീസർമാരായ എസ്.ഹരീന്ദ്ര കുമാർ, അരുൺ മഹാരാജ് ഉൾപ്പെടെയുള്ള എട്ടംഗസംഘത്തെയാണ് അന്വേഷണത്തിനായി മൂന്നാർ ഡി.എഫ്.ഒ. നിയമിച്ചത്. സംഘം തിമിംഗലഛർദി ലഭിച്ചുവെന്ന് പ്രതികൾ പറയുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തും.