തൊടുപുഴ : രണ്ട് കഞ്ചാവുചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തി പരിപാലിച്ചുവന്ന കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും ലക്ഷം പിഴയും ശിക്ഷ. ചങ്ങനാശ്ശേരി വാഴപ്പള്ളി കിഴക്ക് മുതുമല അഴിമുഖ പുതുപറമ്പ് ഗിരീഷ് എ.കെ.(49)യെയാണ് തൊടുപുഴ എൻ.ഡി.പി.എസ്. കോടതി ജഡ്ജ് ജി. അനിൽ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവും അനുഭവിക്കണം.

2017 ജൂലായ് മൂന്നിനാണ് കഞ്ചാവുചെടികൾ നട്ടുവളർത്തിവന്ന കുറ്റത്തിന് പ്രതി പിടിയിലായത്. ചങ്ങനാശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ആയിരുന്ന ബിജു വർഗീസും സംഘവുമാണ് പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബി. വേണുഗോപാലകുറുപ്പ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ്. കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.