മുട്ടം : കാർഷിക വിപണനകേന്ദ്രം മുട്ടം പഞ്ചായത്തോഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ തുടങ്ങി. കൃഷിവകുപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്സ്‌ പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ.) എന്നിവയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തത്‌കാലം ചൊവ്വാഴ്ച ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ 12.30 വരെയാണ് പ്രവർത്തനസമയം. കർഷകരുടെ ഉത്‌പന്നങ്ങൾ സംഭരിച്ച് വിപണനം നടത്തി, അവർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം.

വിപണന കേന്ദ്രത്തിലെത്തിക്കുന്ന ഉത്‌പന്നങ്ങളുടെ വില ഓരോ ആഴ്ചയിലുമാകും കർഷകർക്ക് ലഭിക്കുക. മുട്ടം പഞ്ചായത്തിനുപുറത്തുള്ള കർഷകരുടെ ഉത്‌പന്നങ്ങളും സ്വീകരിക്കും.

എബ്രഹാം പി.തോമസ് (പ്രസി.), ലിപ്‌സൺ എം.കെ.(വൈസ് പ്രസി.), മാത്യു ജോസഫ് (ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിപണനകേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുക.