കട്ടപ്പന : നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരേ എൽ.ഡി.എഫ്. മുനിസിപ്പൽ കമ്മിറ്റി നഗരത്തിൽ സായാഹ്ന ധർണ നടത്തി. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം പ്രധാനപ്പെട്ട ഒരു പദ്ധതിപോലും നടപ്പാക്കാനായില്ല.

കട്ടപ്പന മുനിസിപ്പൽ മിനിസ്റ്റേഡിയത്തിൽ നടന്ന സയാഹ്ന ധർണ നഗരസഭാ മുൻചെയർമാൻ മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു.

രാജൻകുട്ടി മുതുകുളം അധ്യക്ഷനായി. ഭരണകക്ഷി അംഗങ്ങളുടെ ചേരിതിരിവും ഗ്രൂപ്പ് പോരുംമൂലം ഭരണസ്തംഭനമാണ്. ഷെൽട്ടർ ഹോം, നഗരസഭാ സ്റ്റേഡിയം, നഗരസഭാ പാർക്ക് എന്നീ പ്രധാന പദ്ധതികളെല്ലാം നിലച്ചിരിക്കുകയാണ്. നഗരസഭാ പരിധിയിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. ജനക്ഷേമ പദ്ധതികളും നിലച്ചു. അധ്യക്ഷയും കൗൺസിൽ അംഗങ്ങളും തമ്മിലുള്ള അസ്വാരസ്യംമൂലം കൗൺസിൽപോലും നടത്താനാവുന്നില്ല.

എൽ.ഡി.എഫ്. നേതാക്കളായ എം.സി.ബിജു, ടോമി ജോർജ്, ഷാജി കുത്തോടി, സുധർമ മോഹനൻ, ബെന്നി കുര്യൻ എന്നിവർ സംസാരിച്ചു.