മറയൂർ : മൂന്നാർ പഞ്ചായത്തിൽ ചട്ടമൂന്നാർ ന്യൂ ഡിവിഷനിലെ തൊഴിലാളി വളർത്തുന്ന കുരങ്ങ് മറ്റുള്ളവരെ ആക്രമിക്കുന്നതായി പരാതി. നിരവധിപേർക്ക് ഇതുവരെ പരിക്കേറ്റെന്ന് പരാതിയിൽ പറയുന്നു. ന്യൂ ഡിവിഷനിലെ ലയത്തിൽ താമസിക്കുന്ന മഹേശ്വരിയെ(56) രണ്ടുതവണയാണ് ആക്രമിച്ചത്. വനം വകുപ്പിന്റെ നിയമപ്രകാരം സ്വകാര്യവ്യക്തികൾക്ക് കുരങ്ങുകളെ വളർത്താൻ കഴിയില്ല. എത്രയും പെട്ടെന്ന് കുരങ്ങിനെ പിടികൂടി മറ്റ് മേഖലയിലേക്ക് മാറ്റുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.