കട്ടപ്പന : ലോക ഹൃദയദിനമായ ബുധനാഴ്ച കട്ടപ്പന സഹകരണ ആശുപത്രിയിലെ നഴ്‌സിങ് സംഘം മിനി മാരത്തൺ ഒരുക്കുന്നു.

ശരിയായ വ്യായാമവും ഭക്ഷണക്രമവും ജീവിതരീതിയും ഹൃദയസംരക്ഷണത്തിന്റെ അനിവാര്യതയാണെന്ന ഓർമപ്പെടുത്തലുമായാണ് സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം മിനിമാരത്തൺ സംഘടിപ്പിക്കുന്നത്.

ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്യും.

ഇടുക്കി കവലയിൽനിന്നാരംഭിക്കുന്ന മാരത്തൺ സെൻട്രൽ ജങ്ഷൻവഴി പഴയ ബസ്‌സ്റ്റാൻഡിന് മുന്നിലൂടെ പള്ളിക്കവലയെത്തി തിരികെ പുതിയ ബസ് സ്റ്റാൻഡിലൂടെ സഹകരണ ആശുപത്രിയിലെത്തും.