തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശനത്തിനെത്തിയ ഇടുക്കി എം.പി. ഡീൻകുര്യാക്കോസിനെ കേരള പോലീസ് തടഞ്ഞതിൽ യു.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ജില്ലയിൽനിന്നുള്ള മന്ത്രിയും സ്ഥലം എം.എൽ.എയും മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താത്തത് വീഴ്ചയാണ്. ഈ സാഹചര്യത്തിലാണ് ഡാം സന്ദർശിക്കൻ എം.പി. എത്തിയത്. തമിഴ്‌നാട് സർക്കാരിനേയും ഇടുക്കി ജില്ല കളക്ടറേയും ഇടുക്കി എസ്.പിയെയും മുൻകൂട്ടി അറിയിച്ചതിന് ശേഷമായിരുന്നു സന്ദർശനം. തമിഴ്‌നാട് പോലീസ് എം.പിയെ തടയാതിരുന്നിട്ടും കേരള പോലീസ് തടഞ്ഞത് ദുരൂഹമാണെന്നും ചെയർമാൻ അഡ്വ. എസ്. അശോകൻ, കൺവീനർ പ്രൊഫ. എം. ജെ. ജേക്കബ് എന്നിവർ പറഞ്ഞു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.