കുഞ്ചിത്തണ്ണി : രാജാക്കാട് -കുഞ്ചിത്തണ്ണി റോഡിൽ കുഞ്ചിത്തണ്ണി ടൗണിൽ സ്കൂൾ ജങ്ഷനിൽ ഒരാഴ്ചമുമ്പ് ഇടിഞ്ഞുവീണ മൺതിട്ട നീക്കിയില്ല. ഇത് അപകടത്തിന് കാരണമാകുന്നു.

കഴിഞ്ഞയാഴ്ചയുണ്ടായ കനത്തമഴയിലാണ് റോഡിലേക്ക് മൺതിട്ട ഇടിഞ്ഞുവീണത്. ഇതോടെ ഈ റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മണ്ണിടിഞ്ഞുകിടക്കുന്നത് കൊടുംവളവിലാണെന്നുള്ളത് അപകടസാധ്യത വർധിപ്പിക്കുന്നു. വളവു തിരിഞ്ഞുവരുമ്പോൾ മാത്രമാണ് റോഡിൽ മണ്ണു കിടക്കുന്നത് കാണാൻ ഡ്രൈവർമാർക്ക് സാധിക്കു. അപ്പോഴേക്കും വാഹനം മണ്ണിൽ വന്നു കയറിയിട്ടുണ്ടാകും. നിരവധി ഇരുചക്രവാഹനങ്ങൾ ഈ മണ്ണിൽ കയറി മറിഞ്ഞു .

മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി പൊതുമരാമത്തുവകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.