മുലമറ്റം : കാലവർഷക്കെടുതിയും ഉരുൾപൊട്ടലും മൂലം പഞ്ചായത്തിൽ സഞ്ചാര സൗകര്യമല്ലാതായ പതിപ്പള്ളി തെക്കുംഭാഗത്തേക്ക് സഞ്ചരിക്കുന്ന റേഷൻകട അനുവദിച്ചു. വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ കിലോമീറ്ററുകൾ താണ്ടി പതിപ്പള്ളിയിലെത്തിയാണ് റേഷൻസാധനങ്ങൾ വാങ്ങുന്നത്. കുറെ ആളുകൾ മലകയറി എടാട് നിന്നുമായിരുന്നു റേഷൻ സാധനങ്ങൾ വാങ്ങിയിരുന്നത്. ഈ ബുദ്ധിമുട്ടുകൾക്ക് കൂടിയാണ് സഞ്ചരിക്കുന്ന റേഷൻകടയിലൂടെ ഇപ്പോൾ പരിഹാരം ആയിരിക്കുന്നത്. തെക്കുംഭാഗത്തെ ആദ്യ റേഷൻ വിതരണ വാഹനം വെള്ളിയാഴ്ച 10-ന് സാംസ്‌കാരിക നിലയത്തിന് മുമ്പിൽ എത്തും. പുഴുക്കലരി (10കിലോ), മട്ട അരി (20കിലോ), ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ, ആട്ട, കേന്ദ്രത്തിന്റെ അരി, ഗോതമ്പ് എന്നിവയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.