ചെറുതോണി : ചേലച്ചുവട്-പെരിയാർ-മുരിക്കാശ്ശേരി റോഡിൽ ആന്റോപുരത്തിന് സമീപം സംരക്ഷണഭിത്തി നിർമിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ നവംബർ രണ്ടുമുതൽ ഈ റോഡിൽ കൂടിയുള്ള ഗതാഗതം തടസ്സപ്പെടും. വാഹനങ്ങൾ കരിമ്പൻവഴി തിരിഞ്ഞുപോകണം.