കുടയത്തൂർ : സ്‌കൂൾ കുട്ടികളിൽ കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ഹോമിയോ മരുന്നുകൾ നൽകുന്ന കരുതലോടെ മുന്നോട്ട് പദ്ധതിക്ക് കുടയത്തൂരിൽ തുടക്കമായി. പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ സ്‌കൂൾ കുട്ടികൾക്കും പ്രതിരോധമരുന്ന് വിതരണംചെയ്യും.പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എൻ. ഷിയാസ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സി.എസ്. ശ്രീജിത്ത്, ഷീബ ചന്ദ്രശേഖരൻ, ലത ജോസ്, എച്ച്.എം.സി. അംഗങ്ങളായ കെ.എൻ. ബാലകൃഷ്ണൻ, കെ.എസ്. സുനിൽകുമാർ, ജി. വിജയകുമാരി, ജോസഫ് മിറ്റത്തിലാനി, മെഡിക്കൽ ഓഫീസർ ഡോ.റെഞ്ചിൻ രാജ്, ഗ്രേസി സ്റ്റീഫൻ, വോളന്റിയർമാരായ അദ്വൈത് പി.ബി, അജിത്ത് കുമാർ സി.ജി. എന്നിവർ സംസാരിച്ചു.