നെടുങ്കണ്ടം : ജില്ലയുടെ മലയോരമേഖലയിൽ കാർഷിക കോളേജ് അനുവദിക്കണമെന്നും പ്രവേശനത്തിന് പ്രാദേശികസംവരണവും കർഷകരുടെ മക്കൾക്ക് പ്രത്യേക സംവരണവും ഏർപ്പെടുത്തണമെന്നും കേരള ജനപക്ഷം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൃഷിവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായും ജനപക്ഷം ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കൃഷിയെ ആധുനികവത്കരിച്ച് കൃഷി കൂടുതൽ ലാഭകരമാക്കാൻ ശരിയായ പരിശീലനം ലഭിക്കുന്ന സാഹചര്യം ജില്ലയിലില്ല. ഇത് ചൂഷണംചെയ്ത് സ്വകാര്യ വളം-കീടനാശിനി വ്യാപാരികളും വിത്ത്-തൈ വിതരണക്കാരും കൃഷിപരിശോധകർ എന്നവകാശപ്പെടുന്നവരും കർഷകരെ ചൂഷണംചെയ്യുകയാണ്‌. ജോൺസൺ കൊച്ചുപറമ്പൻ, ജോസ് കോലടി, ബിജു പഴേമഠം, ബാബു മേട്ടുമ്പുറം, തങ്കച്ചൻ കവലയിൽ, ഷാജി അതിരുകുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.