തൊടുപുഴ : ഡൽഹിയിൽ നടക്കുന്ന കർഷകസമരം എട്ടുമാസം പിന്നിട്ട് പൂർത്തീകരിച്ച് ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണെന്ന് ഗാന്ധിദർശൻവേദി ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് പറഞ്ഞു.

കർഷകസമരം എട്ടുമാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ തൊടുപുഴ കർഷക ഐക്യദാർഢ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജെയിംസ് കോലാനി അധ്യക്ഷത വഹിച്ചു.

എൻ.വിനോദ് കുമാർ, ടി.ജെ.പീറ്റർ, സെബാസ്റ്റ്യൻ എബ്രാഹം, സിബി സി.മാത്യു, മാത്യു ജേക്കബ്, കെ.എം.സാബു എന്നിവർ പങ്കെടുത്തു.