ഇടവെട്ടി : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഇടവെട്ടി ഔഷധസേവ ഓഗസ്റ്റ് 1-ന് ആചാരപരമായുള്ള ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തി.

കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം ഉള്ളതിനാൽ അന്നേ ദിവസം ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല എന്ന് കൺവീനർ എം.ആർ.ജയകുമാർ, പ്രസിഡൻറ് വി.ബി.ജയൻ, സെക്രട്ടറി സിജു ബി.പിള്ള, ഖജാൻജി രവീന്ദ്രൻ മൂത്തേടത്ത് എന്നിവർ അറിയിച്ചു.