രാജാക്കാട് : രാജാക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രിൻസ് തോമസിനെ യു.ഡി.എഫ്. കമ്മിറ്റി പ്രഖ്യാപിച്ചു.

ചെയർമാൻ എൻ.ജെ. ചാക്കോ അധ്യക്ഷനായി. യു.ഡി.എഫ്. നേതാക്കളായ ആർ.ബാലൻപിള്ള, ജോസ് ചിറ്റടി, ജമാൽ ഇടശ്ശേരിക്കുടി, സിബി കൊച്ചുവള്ളാട്ട്, കെ.എസ്. അരുൺ, ബെന്നി പാലക്കാട്ട്, മുജീബ് ഇടശ്ശേരിക്കുടി, ഒ.എസ്. ജോസഫ് എന്നിവർ പ്രസംഗിച്ചു.