മാങ്കുളം : രണ്ട് മെഗാവാട്ട് ശേഷിയുള്ള വിരിപാറയിലെ അപ്പർ കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതി ഒടുവിൽ യാഥാർഥ്യമായി. 15 കോടി ചെലവിൽ നിർമിച്ച പദ്ധതിയുടെ ഉദ്ഘാടനം 30-ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. എം.പി., എം.എൽ.എ., മുൻമന്ത്രി എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

പ്രളയത്തെ അതിജീവിച്ച്

-ൽ നിർമാണക്കരാർ ആയെങ്കിലും 18-ലെ പ്രളയത്തിൽ വൻതോതിൽ നാശമുണ്ടായത് മൂലമാണ് പദ്ധതി വൈകിയത്. അന്ന് പെൻസ്റ്റോക്, പവർ ഹൗസ് എന്നിവയ്ക്ക് വലിയ നാശം സംഭവിച്ചിരുന്നു.

വിരിപാറ തടയണയിൽനിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്.

നേര്യമംഗലം പദ്ധതിയുടെ ഭാഗമായി 1964-ൽ നിർമിച്ച 586 മീറ്റർ നീളമുള്ള തുരങ്കത്തിൽനിന്ന് മറ്റൊരു ചെറിയ തുരങ്കം നിർമിച്ച് അതിലൂടെയാണ് അപ്പർ കല്ലാർ പദ്ധതിക്ക് വെള്ളം കൊണ്ടുപോകുന്നത്.

ചെറിയ തുരങ്കത്തിൽനിന്ന്‌ 180 മീറ്റർ നീളത്തിൽ പെൻസ്റ്റോക് പൈപ്പ് വഴിയാണ് പവർഹൗസിൽ വെള്ളമെത്തിക്കുന്നത്. വർഷം 51.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുമെന്ന് പ്രോജക്ട്‌ മാനേജർ പറഞ്ഞു.

ഇവിടെനിന്നുള്ള വൈദ്യുതി നേരിട്ട് 11 കെ.വി. ലൈനിലേക്ക് കയറ്റിവിടും. ഇതിനുള്ള ലൈനുകളും പൂർത്തിയായി.

ഈ പദ്ധതിക്ക് തൊട്ടുതാഴെ പീച്ചാട് മൂന്ന് മെഗാവാട്ട് ശേഷിയുള്ള മറ്റൊരു ചെറുകിട പദ്ധതിയും വരുന്നുണ്ട്. ഇതിന്റെ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങി.

ഉദ്ഘാടനം 30-ന്