കട്ടപ്പന : എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ കട്ടപ്പന നഗരസഭ അനുമോദിച്ചു.

പ്രതിഭാ സംഗമം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബീന ജോബി അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മായാ ബിജു, ജാൻസി ബേബി, മനോജ് മുരളി, സിബി പാറപ്പായിൽ, ഏലിയാമ്മ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.