കരിമണ്ണൂർ : പെട്ടിക്കടയിൽ നിന്ന് കരിമണ്ണൂർ പോലീസ് 26 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി. സംഭവത്തിൽ ഉടുമ്പന്നൂർ കുളപ്പാറ കുരിശുപള്ളിക്ക് സമീപം പെട്ടിക്കട നടത്തുന്ന തകരയിൽ തങ്കച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.