നെടുങ്കണ്ടം : കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ.) ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ നെടുങ്കണ്ടം സഹകരണബാങ്ക് ഹാളിൽ നടക്കും.

ബുധനാഴ്ച വൈകീട്ട് നാലിന് 'ആധുനികവത്കരണ കാലത്തെ റവന്യൂ സർവീസ്' എന്ന വിഷയത്തിലുള്ള സെമിനാറോടെ സമ്മേളനം തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനംചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ഒ.കെ. അനിൽകുമാർ മോഡറേറ്ററാവും. വ്യാഴാഴ്ച 9.30-ന് രജിസ്‌ട്രേഷൻ. 10.15-ന് പ്രതിനിധി സമ്മേളനം വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കർ അധ്യക്ഷത വഹിക്കും. 4.30-ന് തിരഞ്ഞെടുപ്പോടെ സമ്മേളം സമാപിക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ എസ്. സുകുമാരൻ, കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സദാശിവൻ, എ.ഐ.വൈ.എഫ്. ജില്ലാ ജോയന്റ് സെക്രട്ടറി സുരേഷ് പള്ളിയാടി, കെ.ആർ.ഡി.എസ്.എ. ഭാരവാഹികളായ അൻവർഷാ, പ്രദീപ് രാജൻ, പി.കെ. പ്രസാദ് എന്നിവർ അറിയിച്ചു.