ഏലപ്പാറ : കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഷാജഹാൻ നയിക്കുന്ന ഇന്ദിരാ ജ്യോതി പ്രയാണം 31-ന് വാഗമൺ പുള്ളിക്കാനത്ത് എട്ടരയ്ക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. വിഘടനവാദത്തിനെതിരേ അഖണ്ഡഭാരത സന്ദേശമുയർത്തുന്ന പ്രയാണം വാഗമൺ, കോലാഹലമേട്, കൊച്ചുകരുന്തരുവി, കാറ്റാടിക്കവല, വളകോട്, ഉപ്പുതറ, മേരികുളം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണത്തിനുശേഷം മാട്ടുക്കട്ടയിൽ സമാപിക്കും. കെ.പി.സി.സി. നിർവാഹക സമിതിയംഗം എം.ഷാഹുൽഹമീദ് സന്ദേശം നൽകും.